ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: ട്വന്റി 20 നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. നടി വീണാനായർ ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും. പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ട്വന്റി 20 സ്ഥാനാർഥി ആയി മത്സരിക്കും. സിനിമ താരം അഞ്ജലി നായർ തൃപ്പൂണിത്തുറ നിയോജകമണ്ഡത്തിൽ എൻ ഡി എ യ്‌ക്ക് വേണ്ടി ട്വന്റി 20 സ്ഥാനാർത്ഥിയായി കളത്തിലിറങ്ങും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും.

ട്വന്റി 20യുടെ ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത് . വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെയാണ് ഇത്തവണ ട്വന്റി 20 രംഗത്തിറക്കുന്നതെന്നും അതിൽ ആദ്യത്തെ സ്ഥാനാർത്ഥിയാണ് വീണാ നായരെന്നും സാബു ജേക്കബ് പറഞ്ഞു.വാർത്താ സമ്മേളനത്തിൽ വീണയും പങ്കെടുത്തു.

സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ഒരു മാദ്ധ്യമം ആവശ്യമാണെന്നും അതിന് ഏറ്റവും നല്ല മാദ്ധ്യമമാണ് ട്വന്റി 20യെന്നും വീണാ നായർ പറഞ്ഞു.

‘കിഴക്കമ്പലത്തെ ട്വന്റി 20യുടെ വികസനം നമ്മളെല്ലാം നേരിട്ട് കണ്ടതാണ്. കേരളത്തിന്റെ മറ്റ് പഞ്ചായത്തുകളിൽ ട്വന്റി 20 മാതൃക വരുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഏറ്റുമാനാൂർ മണ്ഡലത്തിലെ അയ്‌മനം ഗ്രാമപഞ്ചായത്തിൽ പരിപ്പ് എന്ന സ്ഥലത്താണ് എന്റെ നാട്. എന്റെ നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ ഒരവസരം ലഭച്ചതിൽ അതിലേറെ സന്തോഷമുണ്ട്’ – വീണാ നായർ പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ പറഞ്ഞു.

Share