ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ ബെംഗളൂരുവിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. മരിച്ച ആദിത്യൻ ബാംഗ്ലൂർ ബി ടി എൽ സ്കൂൾ ഓഫ് നേഴ്സിങ്ങിലെ രണ്ടാം വർഷ ബി എസ് സി നേഴ്സിങ് വിദ്യാർത്ഥിയാണ്.
ഇന്നലെ ഉച്ചയ്‌ക്ക് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂമിലുളളവർ കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് ആദിത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരടങ്ങുന്ന റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കോളേജ് അധികൃതർ ഉടൻ തന്നെ കുടുംബത്തെ വിവരം അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം ഇതുവരെ വ്യക്തമല്ല.















