ബംഗ്ലാദേശികളുടെ തിരിച്ചറിയൽ രേഖകൾ നിർമിച്ചത് കേരളത്തിൽ; ഇവർക്ക് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകളുടെ സഹായം; ചില അക്ഷയ കേന്ദ്രങ്ങളും നിരീക്ഷണത്തിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം:  കേരളത്തിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശികൾക്ക് ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നത് കേരളത്തിൽ തന്നെ.  ബംഗ്ലാദേശ് സ്വദേശിയായ മുംതാസ് എന്ന യുവതിയാണ് ഇതിന്റെ പ്രധാന കണ്ണിയായി പ്രവർത്തിച്ചിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം ഭീകര വിരുദ്ധസേന (എടിഎസ്) പിടികൂടിയിരുന്നു. കൊല്ലം കുലശേഖരപുരത്തു നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ റേഷൻ കാർഡിലെ വിലാസം കേരളത്തിലേതാണ്. ഇവർ കുടുംബസമേതമാണ് കൊട്ടാരക്കരയിൽ താമസിച്ചിരുന്നത്. ‘ഹീര മഹൽ, ആദിനാട് തെക്ക്, കുലശേഖരപുരം പഞ്ചായത്ത്’ എന്ന വിലാസത്തിലാണ് ഇവർ റേഷൻ കാർഡ് സംഘടിപ്പിച്ചിരിക്കുന്നത്.

ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാർക്ക് ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളും ലഭ്യമാക്കുന്ന റാക്കറ്റ് കേരളത്തില്‍ സജീവമാണ്. ഭീകര സംഘടനകളുടെ കേരളത്തിലെ സ്ലീപ്പിങ് സെല്ലിന്റെ സഹായത്തോടെയാണ് വ്യാജരേഖകൾ തയ്യാറാക്കുന്നത്. കേരളത്തിൽ എത്തുന്ന ബംഗ്ലാദേശികൾ  മുംതാസിനെയാണ് വ്യാജരേഖകൾക്കായി സമീപിച്ചിരുന്നത്. ബംഗാൾ, ആസാം എന്നിവിടങ്ങളിലെ ഏതെങ്കിലും മേൽവിലാസം ഉപയോഗിച്ചാണ് ഇവർ വ്യാജരേഖകൾ നിർമിച്ച് നൽകുന്നത്.

ഇതുമായി ബന്ധപ്പെട്ട്  കൊല്ലം ജില്ലയിലെ ചില അക്ഷയ സെൻററുകളും ഭീകര വിരുദ്ധസേന നിരീക്ഷണത്തിലാണ്.  ഭീകരവാദികളെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്താൻ വലിയ സംഘം പ്രവർത്തിക്കുന്നതായും എടിഎസ് കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരക്കരയില്‍ നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് 36 ബംഗ്ലാദേശികളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്.  നിയമനടപടികൾക്ക് ശേഷം ഇവരെ  ഉടൻ നാടുകടത്തും.

Share