ആശങ്കയേറുന്നു; തലസ്ഥാനത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്‌ക്കൽ ചാക്ക, പുത്തൻതോപ്പ് മേഖലകളിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം ഒൻപതായി.

ഷിഗെല്ല ആശങ്ക ശക്തമാകുന്നതിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരൻ വീണ്ടും ഉന്നതതല യോഗം വിളിച്ചു. ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്തിന് പുറമേ വയനാട്, കൊല്ലം ജില്ലകളിലാണ് രോഗം കണ്ടെത്തിയത്.

ഷിഗെല്ലോസിസ്’ എന്ന് വിളിക്കപ്പെടുന്ന  ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ അണുബാധ കൂടുതൽ ഗുരുതരമായ സങ്കീർണ്ണതകൾ ഉണ്ടാക്കുന്നത്.

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. വ്യക്തിശുചിത്വമില്ലായ്മയും രോഗവ്യാപനത്തിന് കാരണമാകുന്നു. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം പുലർത്തുന്നതും രോഗം പകരാൻ ഇടയാക്കും

 

Share