സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 06:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഈ തീരുമാനം വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ ദ്വാരപാലക ശില്പം സ്വര്‍ണ്ണമല്ല, മറിച്ച് ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന വ്യക്തിയെയാണ് ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ചത്. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരോട് കാണിച്ച കൊടുംവഞ്ചനയാണിത്.

പൊതുജനങ്ങളുടെയും വിശ്വാസികളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിയമിതനായ സ്‌പെഷ്യല്‍ പ്ലീഡര്‍ പദവി രാജിവെച്ചെങ്കിലും, ഈ നിയമനത്തിന് പിന്നിലെ നിഗൂഢതകള്‍ അവസാനിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നിയമനമുണ്ടായത്? ആരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്? ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു അന്വേഷണം അത്യാവശ്യമാണ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് നിരവധി ഒത്തുകളികളും കരുനീക്കങ്ങളും പിന്നില്‍ നടന്നിട്ടുണ്ട്. അവയെല്ലാം വെളിച്ചത്തു വരേണ്ടതുണ്ട്.

ദ്വാരപാലക ശില്പം ചെമ്പിലാണെന്ന വാദം ഉയര്‍ന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ അതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം അതേ അഭിഭാഷകനെ സ്‌പെഷ്യല്‍ പ്ലീഡറായി നിയമിക്കാന്‍ അദ്ദേഹം തയ്യാറായത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ മന്ത്രിസഭാ തീരുമാനത്തില്‍ ദേവസ്വം മന്ത്രി കെ. മുരളീധരനും തുല്യ ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭയുടെ അജണ്ടയും നോട്ടും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ദേവസ്വം മന്ത്രിക്ക്, ഈ നിയമനത്തെക്കുറിച്ച് താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ സാധിക്കില്ല.

ദേവസ്വം വകുപ്പിലെ ഇത്രയും പ്രധാനപ്പെട്ട ഒരു നിയമനം വകുപ്പ് മന്ത്രി അറിയാതെ നടക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാതെ നാടിന് അപമാനമുണ്ടാക്കിയ ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും ഏറ്റെടുക്കണം. ഇരുവരും കേരളത്തിലെ അയ്യപ്പഭക്തരോട് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം. അതോടൊപ്പം, ഈ നിയമനത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Tags: SABARIMALAkummanam rajashekaranudf governmentpleader
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies