കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 08:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ നിന്ന് മാറി മന്ത്രി കെ.എം. ഷാജി. മുൻപ് പ്രതിപക്ഷത്തിരിക്കുമ്പോൾ പദ്ധതിയിൽ ‘ഡീൽ’ ആരോപണമുന്നയിച്ചിരുന്ന ഷാജി, ഇപ്പോൾ കേന്ദ്രഫണ്ട് പൂർണ്ണമായി ഉപേക്ഷിക്കാനാകില്ലെന്ന നിലപാടാണ് വ്യക്തമാക്കുന്നത്.

മുൻപ് ഒരു പ്രസംഗത്തിൽ പിഎം ശ്രീ പദ്ധതി “അറബിക്കടലിൽ എറിയും” എന്നായിരുന്നു ഷാജിയുടെ പരാമർശം. എന്നാൽ ഇപ്പോൾ മന്ത്രിയായ സാഹചര്യത്തിൽ, മുൻ സർക്കാർ സ്വീകരിച്ച നയങ്ങളിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രഫണ്ട് പൂർണ്ണമായി വേണ്ടെന്ന് വെക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മുൻ പ്രസ്താവനകൾ രാഷ്‌ട്രീയ പ്രസംഗത്തിന്റെ ഭാഗമായിരുന്നുവെന്നും, പദ്ധതിയെ എതിർക്കുന്ന നിലപാട് വ്യക്തമാക്കാനായി അതിശയോക്തിപരമായ വാക്കുകൾ ഉപയോഗിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു. പുസ്തകങ്ങൾ അടക്കം കടലിൽ എറിയുക എന്ന അർത്ഥത്തിൽ പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്ര വിദ്യാഭ്യാസ നയം സംസ്ഥാനത്തെ സ്കൂൾ സംവിധാനത്തിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന വിമർശനം മുസ്ലിം സംഘടനകൾ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സമസ്ത കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള സംഘടനകൾ യോഗം ചേർന്ന് സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഉപസമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Tags: KM SHAJI
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies