ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 05:37 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യക്കെതിരെ ടി20 പരമ്പര 2-0ന് തൂത്തുവാരി ചരിത്രം കുറിച്ചതിന് മണിക്കൂറുകള്‍ക്കകം അയര്‍ലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ് ഹെന്റിച്ച് മലാന്‍. 2027 വരെ കരാര്‍ ഉണ്ടായിരുന്നെങ്കിലും ഏകദിന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് മുന്നോടിയായി പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മലാന്റെ പടിയിറക്കം.

ദക്ഷിണാഫ്രിക്കക്കാരനായ 45-കാരന്‍ 2022 ജനുവരിയിലാണ് മൂന്ന് വര്‍ഷത്തെ കരാറില്‍ അയര്‍ലന്‍ഡിന്റെ പരിശീലകനായി ചുമതലയേറ്റത്. പിന്നീട് 2024ല്‍ കരാര്‍ 2027 വരെ ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി പുതിയ പരിശീലകന് ടീമിനെ ഒരുക്കാന്‍ ഇതാണ് അനുയോജ്യമായ സമയമെന്നാണ് മലാന്‍ വിലയിരുത്തിയതെന്ന് ക്രിക്കറ്റ് അയര്‍ലന്‍ഡ് അറിയിച്ചു.

മലാന്റെ പരിശീലനകാലത്ത് അയര്‍ലന്‍ഡ് തുടര്‍ച്ചയായി 2022, 2024, 2026 ടി20 ലോകകപ്പുകള്‍ക്ക് യോഗ്യത നേടി. 2022ലെ മെല്‍ബണില്‍ പിന്നീട് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച വിജയം അയര്‍ലന്‍ഡ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു. കൂടാതെ അയര്‍ലന്‍ഡിന്റെ മൂന്ന് ടെസ്റ്റ് വിജയങ്ങള്‍ക്കും മലാന്റെ നേതൃത്വമാണ് സാക്ഷ്യം വഹിച്ചത്.

‘ഈ താരങ്ങള്‍ക്കും പരിശീലക സംഘത്തിനും അയര്‍ലന്‍ഡ് ക്രിക്കറ്റ് സമൂഹത്തിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. കുടുംബത്തോടൊപ്പം ഇവിടെ ചെലവഴിച്ച സമയം എന്നും ഓര്‍മിക്കപ്പെടും. ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് വിജയം, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ജയം, സിംബാബ്വെയെതിരായ ആദ്യ ഹോം ടെസ്റ്റ് വിജയം, ഇന്ത്യക്കെതിരായ ചരിത്ര ടി20 പരമ്പര നേട്ടം, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ വിജയങ്ങള്‍ എന്നിവയെല്ലാം അഭിമാനത്തോടെ ഓര്‍ക്കും,’ മലാന്‍ പറഞ്ഞു.

ഞായറാഴ്ച നടന്ന രണ്ടാം ടി20യില്‍ ഇന്ത്യയെ ഒരു റണ്‍സിന് പരാജയപ്പെടുത്തിയാണ് അയര്‍ലന്‍ഡ് പരമ്പര 2-0ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ തിലക് വര്‍മയുടെ 55 റണ്‍സ് പോരാട്ടം നടത്തിയെങ്കിലും ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ മാത്രമേ എത്താനായുള്ളൂ. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ അഫ്ഗാനിസ്ഥാനെ ഓഗസ്റ്റില്‍ സ്വന്തം നാട്ടില്‍ നേരിടുന്നതോടെയാണ് അയര്‍ലന്‍ഡിന്റെ അടുത്ത അന്താരാഷ്‌ട്ര പരമ്പര ആരംഭിക്കുക.

Tags: resignedireland coachheinrich malan
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies