കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് ക്ഷേത്രക്കുളത്തിന്റെ മധ്യഭാഗത്ത് മൃതദേഹം ഒഴുകിനിൽക്കുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടത്.

വിവരം ലഭിച്ചതിനെ തുടർന്ന് മീഞ്ചന്ത ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മരണകാരണം കണ്ടെത്തുന്നതിനും മൃതദേഹത്തിന്റെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനുമായി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ കാണാതായവരുടെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Share