പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ വിധി പറയുന്നത് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഈ മാസം 13-ലേക്ക് മാറ്റി. ജഡ്ജിയുടെ ആരോഗ്യപ്രശ്നം പരിഗണിച്ചാണ് ഇന്ന് പ്രഖ്യാപിക്കാനിരുന്ന വിധി മാറ്റിവെച്ചത്.
അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് പ്രതിയായ ചെന്താമര വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സജിത വധക്കേസിൽ ചെന്താമര നിലവിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. അതേ പ്രതി വീണ്ടും കൊലപാതകം നടത്തിയ സാഹചര്യത്തിൽ, നെൻമാറ ഇരട്ടക്കൊലക്കേസിൽ വധശിക്ഷ വിധിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ആവശ്യം.
സജിത വധക്കേസിൽ വിധി പ്രസ്താവിച്ച ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ഈ കേസിലും വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്.