തൃശൂർ: സ്കൂൾ പരിസരത്ത് ഭീമൻ കടന്നൽകൂട് കണ്ടെത്തിയതിനെ തുടർന്ന് കുന്നംകുളം വടുതല ഗവൺമെന്റ് യു.പി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് അധികൃതർ അടിയന്തരമായി അവധി പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലെത്തിയപ്പോഴാണ് സ്കൂൾ കെട്ടിടത്തിന് സമീപം വലിയ കടന്നൽകൂട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു.
കടന്നൽകൂട് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഇന്ന് രാത്രിയോടെ അത് പൂർണമായും നീക്കം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.