ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2026, 03:13 pm IST
Facebook
Twitter
WhatsAppTelegram

പാരിസ്: ഫുട്‌ബോള്‍ ലോകം ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനത്തിന് ഒടുവില്‍ ഔദ്യോഗിക സ്ഥിരീകരണം. ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കും. 2030 ലോകകപ്പ് വരെ ഉള്‍പ്പെടുന്ന കരാറിലാണ് 54-കാരനായ സിദാന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായി ഒപ്പുവെച്ചത്.

14 വര്‍ഷമായി ഫ്രാന്‍സിന്റെ പരിശീലകനായിരുന്ന ദിദിയര്‍ ദെഷാംപ്‌സിന്റെ പടിയിറക്കത്തെ തുടര്‍ന്നാണ് സിദാന് ഉത്തരവാദിത്വം ലഭിച്ചത്. റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലേക്കും രണ്ട് ലാ ലിഗ കിരീടങ്ങളിലേക്കും നയിച്ച ശേഷം പരിശീലക ജീവിതത്തില്‍ നിന്ന് വിട്ടുനിന്ന സിദാന്റെ തിരിച്ചുവരവിനായി ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു.

1998-ല്‍ ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ ദെഷാംപ്‌സ് ടീമിന്റെ നായകനും സിദാന്‍ ടീമിന്റെ സൂപ്പര്‍താരവുമായിരുന്നു. അതേ വര്‍ഷം തന്നെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ സിദാന്‍, കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനെന്ന നിലയിലും ലോക ഫുട്‌ബോളിലെ ഇതിഹാസമായി മാറി.

2021-ല്‍ റയല്‍ മാഡ്രിഡ് വിട്ടശേഷം യൂറോപ്പിലെ നിരവധി വമ്പന്‍ ക്ലബ്ബുകളും ദേശീയ ടീമുകളും സിദാനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ഒരു ഓഫറും സ്വീകരിച്ചിരുന്നില്ല. ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അതിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു സിദാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ദിദിയര്‍ ദെഷാംപ്‌സിന്റെ കാലഘട്ടം ഫ്രഞ്ച് ഫുട്‌ബോളിലെ ഏറ്റവും വിജയകരമായ അധ്യായങ്ങളിലൊന്നായിരുന്നു. 1998-ല്‍ ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തിയ അദ്ദേഹം, പരിശീലകനെന്ന നിലയില്‍ 2018-ല്‍ ഫ്രാന്‍സിനെ വീണ്ടും ലോക ചാമ്പ്യന്മാരാക്കി. 2022-ല്‍ ടീമിനെ ലോകകപ്പ് ഫൈനലിലേക്കും ഇത്തവണ സെമിഫൈനലിലേക്കും നയിച്ച ശേഷമാണ് ദെഷാംപ്‌സ് സ്ഥാനമൊഴിയുന്നത്.

2030 ലോകകപ്പിനെ ലക്ഷ്യമിട്ട് യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങുന്ന പുതിയ ഫ്രഞ്ച് സംഘത്തെ ഒരുക്കുകയെന്ന വെല്ലുവിളിയോടെയാണ് സിനദിന്‍ സിദാന്‍ ഇനി പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യത്തിലേക്ക് കടക്കുന്നത്.

Tags: Zinedine Zidaneofficially appointedfrance head coach
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies