അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: സംവിധായകനും നടനുമായ അഖിൽ മാരാർ ട്വന്റി20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ മുന്നോട്ടുള്ള സഹകരണം സാധ്യമല്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

രാജിയോടൊപ്പം ട്വന്റി20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ അഖിൽ മാരാർ രൂക്ഷ വിമർശനവും ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളിച്ചാൽ പോലും പ്രതികരിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നൽകിയാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ മണ്ഡലം നൽകാമെന്ന് പറഞ്ഞ് വാഗ്ദാനം മാറ്റിയെന്നും അഖിൽ മാരാർ ആരോപിച്ചു.

Share