കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 07:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ആലപിക്കാതിരുന്ന കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നടപടി രാജ്യത്തിന് തന്നെ അപമാനകരമാണെന്നും ദേശീയബോധത്തെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ഇതില്‍നിന്ന് വിട്ടുനിന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്ദേമാതരം ആലപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന് കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ദേശീയ നിലപാടില്‍നിന്ന് പിന്നോട്ടുപോയോയെന്നും രമേശ് ചോദിച്ചു. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം വ്യത്യസ്തമായ സമീപനം സ്വീകരിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1937ല്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉയര്‍ത്തിയ എതിര്‍പ്പും പിന്നീട് ശക്തമായ മതാധിഷ്ഠിത രാഷ്‌ട്രീയ ആവശ്യങ്ങളും രാജ്യവിഭജനത്തിലേക്ക് നയിച്ച ചരിത്രവും ചൂണ്ടിക്കാട്ടിയ രമേശ്, ഈ ചരിത്രത്തെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യാതെ അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും പറഞ്ഞു.

‘1937ല്‍ വന്ദേമാതരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച, 1947ല്‍ രാജ്യവിഭജനം’ എന്ന ചരിത്ര പശ്ചാത്തലം മറന്നുകൊണ്ട് ദേശീയ ചിഹ്നങ്ങളെ മത-രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാക്കുന്ന സാഹചര്യം ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം ഒരു പാര്‍ട്ടിയുടെയോ വിഭാഗത്തിന്റെയോ മാത്രം ഗാനമല്ലെന്നും സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ അവിഭാജ്യ ഭാഗവും ദേശീയബോധത്തിന്റെ പ്രതീകവുമാണെന്നും രമേശ് പറഞ്ഞു. കേരളത്തെ രാജ്യത്തിന്റെ ദേശീയ ജീവിതത്തില്‍നിന്ന് വേറിട്ടുനിര്‍ത്താനുള്ള രാഷ്‌ട്രീയ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നിലപാടിനെതിരെ ജനാധിപത്യപരമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേരളത്തിന്റെ ദേശീയബോധത്തെ രാഷ്‌ട്രീയ ഒത്തുതീര്‍പ്പുകള്‍ക്ക് അടിയറവയ്‌ക്കാന്‍ അനുവദിക്കില്ലെന്നും എം.ടി. രമേശ് പറഞ്ഞു.

Tags: kerala governmentmt rameshvandhe matharam controversy
Share
Tweet
SendShare

More News from this section

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

Latest News

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ രാജ്യവ്യാപക നടപടി; 14 സംസ്ഥാനങ്ങളില്‍ 253 പേര്‍ കസ്റ്റഡിയില്‍

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ഫെറാന്‍ ടോറസ്; 2031 വരെ കരാര്‍

 പതിനൊന്നും പതിമൂന്നും വയസുള്ള സഹോദരിമാരെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം വീതം കഠിനതടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies