തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 04:16 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ. 38-ാം വയസിലാണ് താരം രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. ഇന്ത്യയ്‌ക്കായി ഒരു ടെസ്റ്റും രണ്ട് ഏകദിനങ്ങളും ഒരു ടി20യും കളിച്ച കരണ്‍ 2014ലാണ് അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്.

ഐപിഎല്ലില്‍ നാല് കിരീടങ്ങള്‍ നേടിയിട്ടുള്ള കരണ്‍ ശര്‍മ, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ അപൂര്‍വ റെക്കോര്‍ഡും താരത്തിനുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കൊപ്പമായിരുന്നു ആ നേട്ടം.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശ്, റെയില്‍വേസ്, വിദര്‍ഭ, ആന്ധ്രപ്രദേശ് ടീമുകളെ പ്രതിനിധീകരിച്ച കരണ്‍ ശര്‍മ 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 270 വിക്കറ്റുകള്‍ സ്വന്തമാക്കി. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട്, യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമായെന്ന് കരുതുന്നതായി കരണ്‍ വ്യക്തമാക്കി. ഇന്ത്യക്കായി ഒരു ടെസ്റ്റെങ്കിലും കളിക്കാന്‍ കഴിഞ്ഞത് കരിയറിലെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

”ഇന്ത്യക്കായി ആദ്യമായി കളിച്ച ദിവസമാണ് ജീവിതത്തിലെ ഏറ്റവും മഹത്തായ ദിനം. കളത്തിലിറങ്ങിയപ്പോഴെല്ലാം ഞാന്‍ എന്നെ സമര്‍പ്പിച്ചു. ഇപ്പോള്‍ വിട പറയാനുള്ള സമയമാണ്. ക്യാപ് നമ്പര്‍ 283ന് ഞാന്‍ വിരാമമിടുന്നു,” കരണ്‍ ശര്‍മ കുറിച്ചു.

Tags: international cricketindian leg spinnerkaran sharmaannouned retirment
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies