പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 08:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി പഞ്ചസാര വ്യവസായ രംഗം. വിപണിയിൽ ആവശ്യത്തിന് പഞ്ചസാര ലഭ്യമാണെന്നും ദൗർലഭ്യമെന്ന അഭ്യൂഹങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ISMA) വ്യക്തമാക്കി.

വിസ വർദ്ധനവിന് കാരണം ക്ഷാമമല്ല. കാലാവസ്ഥാ വ്യതിയാനവും ഉത്സവ സീസൺ മുന്നിൽ കണ്ടുളള വൻകിട കച്ചവടക്കാരുടെ ഊഹക്കച്ചവടവുമാണ് താൽക്കാലിക വിലക്കയറ്റത്തിന് വഴിവെച്ചതെന്നും സംഘടന വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ പഞ്ചസാര വിലയിൽ 40 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തിയിരുന്നു. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ ആവശ്യകത ഇനിയും ഉയരുമെന്ന ആശങ്കയാണ് ചില വൻകിട വാങ്ങലുകാരെ മുൻകൂട്ടി കൂടുതൽ പഞ്ചസാര സംഭരിക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യവസായ രംഗം ചൂണ്ടിക്കാട്ടുന്നു. ഇതോടെ വിപണിയിൽ കൃത്രിമമായി ക്ഷാമമുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുകയായിരുന്നു.

അതേസമയം, ഗണേശ ചതുർത്ഥി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾ മുന്നിലുള്ളതിനാൽ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ പഞ്ചസാരയുടെ ആവശ്യകത ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ അധിക ആവശ്യകത നേരിടാൻ രാജ്യത്ത് ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്നാണ് സംഘടന വ്യക്തമാക്കി.

സർക്കാർ ഇടപെടലും
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാരും വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  പഞ്ചസാരയുടെ പൂഴ്‌ത്തിവയ്പ്പും ഊഹക്കച്ചവടവും തടയാൻ ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെ വ്യാപാരികൾക്ക് സ്റ്റോക്ക് പരിധിയും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികൾ ആഴ്ചതോറും തങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ ഓൺലൈനായി പ്രഖ്യാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

വില അടുത്ത ദിവസങ്ങളിൽ കുറയുമെന്ന് പ്രതീക്ഷ
ഊഹക്കച്ചവടവും കുറയുന്നതോടെ പഞ്ചസാര വില താഴേക്ക് വരുമെന്നാണ് ISMA പ്രതീക്ഷിക്കുന്നത്. അടുത്ത 7 മുതൽ 10 ദിവസത്തിനുള്ളിൽ ചില്ലറ വിപണിയിലെ വിലയിൽ കുറവ് പ്രതീക്ഷിക്കുന്നതായി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

പുതിയ പഞ്ചസാര വിപണിയിലെത്തുന്നത് വേഗത്തിലാക്കാൻ 2026-27 പഞ്ചസാര സീസണിലെ കരിമ്പ് ചതയ്‌ക്കൽ സാധാരണ സമയത്തേക്കാൾ 10 മുതൽ 15 ദിവസം നേരത്തെ ആരംഭിക്കാനും വ്യവസായ സംഘടനകൾ നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഉത്സവ സീസണിന് മുന്നോടിയായി വിപണിയിലേക്ക് കൂടുതൽ പഞ്ചസാര എത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, എഥനോൾ ഉൽപ്പാദനത്തിനായി പഞ്ചസാര വഴിതിരിച്ചുവിട്ടതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമെന്ന വാദവും ISMA തള്ളി. ആഭ്യന്തര ഉപഭോഗത്തിനുള്ള ആവശ്യകത ഉറപ്പാക്കിയ ശേഷമാണ് എഥനോൾ ഉൽപ്പാദനത്തിനുള്ള പഞ്ചസാരയുടെ വിഹിതം തീരുമാനിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി.

 

Tags: sugarഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies