ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: തൃശൂർ തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. വേലിയത്ത് കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കനോലി പുഴയിൽ ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുമാരന് നേരെ ആക്രമണമുണ്ടായത്. പിന്നിലൂടെ എത്തിയ പ്രജിഷ് വെട്ടുകത്തി ഉപയോഗിച്ച് കുമാരന്റെ കഴുത്തിന് പിന്നിൽ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരൻ പിന്നീട് മരിച്ചു.

പ്രജിഷ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സംഭവത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

 

Share