ഷട്ടില്‍ കളി കഴിഞ്ഞ് കുഴഞ്ഞുവീണു; കരാട്ടെ പരിശീലകന്‍ മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ആലുവ: ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ കരാട്ടെ പരിശീലകന്‍ മരിച്ചു. കാഞ്ഞൂര്‍ കാഞ്ഞിലാന്‍ വീട്ടില്‍ അജയന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കാഞ്ഞൂരിലെ ഷട്ടില്‍ കോര്‍ട്ടിലായിരുന്നു സംഭവം. കളി പൂര്‍ത്തിയാക്കിയ ശേഷം കസേരയില്‍ ഇരിക്കുമ്പോഴാണ് അജയന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ കുഴഞ്ഞുവീണ അജയന് ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ സി.പി.ആര്‍ നല്‍കി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്തെ നിരവധി കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കിയിരുന്ന അജയന്‍ വിവിധ സ്‌കൂളുകളില്‍ കായിക അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു. കായിക, പരിശീലന മേഖലകളില്‍ സജീവമായിരുന്ന അജയന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ നഷ്ടമായി. ഭാര്യ: മിനി.

Share