ആലപ്പുഴ: പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ പുറത്തിറങ്ങി. ഇതോടെ വലിയ അപകടം ഒഴിവായി. അപകടസമയത്ത് ബോട്ടില്‍ സഞ്ചാരികള്‍ ഉണ്ടായിരുന്നില്ല. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിവരമറിയിക്കുകയും അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്‌ക്കുകയും ചെയ്തു. തീപിടിത്തത്തില്‍ ഹൗസ് ബോട്ട് കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.