പാലക്കാട്: പാലക്കാട് പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്‌സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചവരെ കുട്ടികൾ സ്ഥാപനത്തിലുണ്ടായിരുന്നതായാണ് വിവരം. അതിന് ശേഷമാണ് ഇരുവരെയും കാണാതായത്.
സംഭവത്തിൽ പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
തിങ്കളാഴ്ച ഉച്ചവരെ പ്രൊവിഡൻസ് ഹോമിൽ ഉണ്ടായിരുന്ന കുട്ടികൾ പിന്നീട് സ്ഥാപനത്തിൽ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിലവിൽ കുട്ടികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടികൾ എവിടേക്ക് പോയി, സ്ഥാപനത്തിൽ നിന്ന് എങ്ങനെയാണ് പുറത്തുപോയത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.