തിരുവനന്തപുരം: ഗൂഢാലോചനയുടെ കോടാലിക്കൈയാണ് രാഹുലും ‘കോക്രോച്ച് പാർട്ടിയും’ എന്ന് കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സംശയത്തിന്റെ നിഴലിലാക്കി ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ വിദേശ ഫണ്ടിങ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത രാഷ്‌ട്രമായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തോട് അമേരിക്കയെ പോലുള്ള വൻശക്തി രാഷ്‌ട്രങ്ങൾക്ക് അസംതൃപ്തിയുണ്ട്. പ്രതിപക്ഷ കക്ഷികളെയും സ്യൂഡോ ഓർഗനൈസേഷനുകളെയും മുന്നിൽ നിർത്തി ഭാരതത്തെ തകർക്കാൻ വേണ്ടിയുളള വലിയ ഗൂഢാലോചനയാണ് ഇവർ നടത്തുന്നത് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പരമോന്നത കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടിങ് മെഷീൻ എന്നിവയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ജനാധിപത്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർത്ത് രാജ്യത്ത് കലാപമുണ്ടാക്കാനാണ് ഈ പാർട്ടി ശ്രമിക്കുന്നത്.
അന്താരാഷ്‌ട്ര ഫണ്ടിങ് ഏജൻസികളും അടിച്ചമർത്തപ്പെട്ട അർബൻ നെക്സലുകളും മാവോയിസ്റ്റുകളും ഇതിന്റെ പിന്നിലുണ്ടയെന്നും ശക്തമായ ജനാധിപത്യ ബോധമുള്ള ഭാരതീയ സമൂഹം ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നും ഡോ. എൻ.ആർ. മധു കൂട്ടിച്ചേർത്തു.