തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). പദ്ധതിയുടെ പ്രധാന സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഏഴ് ബാങ്ക് അക്കൗണ്ടുകളിലൂടെ രണ്ടുവർഷത്തിനിടെ 1,098 കോടി രൂപയുടെ സംശയാസ്പദ ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ, വെളിപ്പെടുത്താത്ത ആറ് ബാങ്ക് അക്കൗണ്ടുകളിലൂടെ കോടികളുടെ ഇടപാടുകൾ നടന്നതായി ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടുകളിലെത്തുന്ന പണം ഉടൻതന്നെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും വിദേശ കറൻസിയിലുള്ള ഇടപാടുകൾ നടന്നതായും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ശുപാർശയിൽ സർക്കാർ തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
അർജന്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർഷിപ്പ് തുക കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും സാമ്പത്തിക ഇടപാടുകളുടെ ഉറവിടം വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും