ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: രാവിലെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ബാലന്‍സ് 3,500 കോടിയിലേറെ രൂപ! ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായതിന്റെ അമ്പരപ്പിലായി തൃപ്പൂണിത്തുറയിലെ ദര്‍ശന സൂപ്പര്‍മാര്‍ക്കറ്റ് ഉടമ സുമേഷ് കുമാര്‍. എന്നാല്‍ അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയ ഭീമന്‍ തുകയുടെ പിന്നില്‍ ബാങ്കിന്റെ സാങ്കേതിക തകരാറായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് അസാധാരണമായ ബാലന്‍സ് പ്രത്യക്ഷപ്പെട്ടത്.

കടയിലെ കാര്‍ഡ് സൈ്വപ്പിങ് ഇടപാടുമായി ബന്ധപ്പെട്ട് മൂന്നരക്കോടി രൂപ വീതം രണ്ടുതവണയായി ഏഴ് കോടി രൂപ അക്കൗണ്ടിലെത്തിയെന്ന സന്ദേശവും ലഭിച്ചു. എന്നാല്‍ അക്കൗണ്ടിലെ ആകെ തുക 3,500 കോടിയിലേറെയായതോടെ സുമേഷ് ആശങ്കയിലായി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അക്കൗണ്ടിലെ ഭീമമായ ബാലന്‍സ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുമേഷ് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സാങ്കേതിക തകരാറാണ് അസാധാരണമായ തുക കാണാന്‍ കാരണമെന്ന് കണ്ടെത്തിയത്. വൈകിട്ടോടെ അക്കൗണ്ടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബാലന്‍സ് സാധാരണ നിലയിലാക്കി. അങ്ങനെ ഒരു പകല്‍ നേരത്തേക്ക് കോടീശ്വരനായ അനുഭവം സുമേഷിന് ജീവിതത്തിലെ കൗതുകകരമായ സംഭവമായി മാറി.

Share