കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: കണ്ണൂർ ദസറ പരിപാടിയിലേക്ക് രാജ്യസഭാ എം.പി. സി. സദാനന്ദൻ മാസ്റ്ററെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കോർപ്പറേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മറ്റ് എംപിമാരെ ക്ഷണിച്ചപ്പോൾ സദാനന്ദൻ മാസ്റ്ററെ ഒഴിവാക്കിതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

കേന്ദ്രസർക്കാർ കോടിക്കണക്കിന് രൂപയാണ് കോർപ്പറേഷന് അനുവദിക്കുന്നതെന്ന് ഓർമിക്കണമെന്ന് മേയറോട് ബിജെപി കണ്ണൂർ നോർത്ത് ജില്ല അദ്ധ്യക്ഷൻ കെ.കെ. വിനോദ് കുമാർ പറഞ്ഞു. ജനപ്രതിനിധികളെ ക്ഷണിക്കുന്നതിൽ രാഷ്‌ട്രീയ വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിലെ നവരാത്രി ആഘോഷങ്ങളുടെ പ്രാധാന്യം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർപ്പറേഷൻ ദസറ പരിപാടി സംഘടിപ്പിക്കുന്നതെന്നും കെ.കെ. വിനോദ് കുമാർ വിമർശിച്ചു.

Share