യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 66.6% പിന്തുണയെന്ന് ന്യൂസ്18–പി വാല്യൂ അനലിറ്റിക്സ് സർവേ; 75 ജില്ലകളിലായി 30,000ത്തിലധികം പേരിൽനിന്ന് വിവരശേഖരണം

Published by
ജനം വെബ്‌ഡെസ്ക്

ലഖ്‌നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്ക് മുൻതൂക്കം പ്രവചിച്ച് ന്യൂസ്18–പി വാല്യൂ അനലിറ്റിക്സ് അഭിപ്രായ സർവേ. സർവേയിൽ പങ്കെടുത്ത 66.2 ശതമാനം പേർ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരണമെന്ന് അഭിപ്രായപ്പെട്ടു. 75 ജില്ലകളിലായി 30,000ത്തിലധികം പേരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ തയ്യാറാക്കിയിരിക്കുന്നത്.

സർവേ പ്രകാരം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്ക് 66.6 ശതമാനം പിന്തുണയാണ് ലഭിച്ചത്. സമാജ്‌വാദി പാർട്ടി–കോൺഗ്രസ് സഖ്യത്തിന് 26.4 ശതമാനവും ബഹുജൻ സമാജ് പാർട്ടിക്ക് 5.4 ശതമാനവും പിന്തുണ ലഭിച്ചു.

യോഗിയുടെ പ്രവർത്തനത്തിന് 77.1% പേരുടെ അംഗീകാരം
യോഗി ആദിത്യനാഥ് സർക്കാരിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് 77.1 ശതമാനം പേർ മികച്ച അഭിപ്രായം രേഖപ്പെടുത്തി. ക്രമസമാധാന പാലനത്തിന് 74 ശതമാനം പേരുടെയും അടിസ്ഥാനസൗകര്യ വികസനത്തിന് 68.6 ശതമാനം പേരുടെയും പിന്തുണ ലഭിച്ചതായാണ് കണ്ടെത്തൽ.

വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളിൽ ക്രമസമാധാനത്തിന് 33.4 ശതമാനം പേരും തൊഴിലവസരങ്ങൾക്ക് 21.4 ശതമാനം പേരും പ്രാധാന്യം നൽകി. കൂടാതെ, 65.2 ശതമാനം പേർ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സർവേയിൽ പറയുന്നു.

എൻഡിഎയ്‌ക്ക് മുൻതൂക്കം പ്രവചിച്ച് സർവേ
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേയിലെ പ്രധാന പ്രവചനം. മുഖ്യമന്ത്രിയായി യോഗി തുടരണമെന്ന അഭിപ്രായത്തിന് 66.2 ശതമാനം പിന്തുണ ലഭിച്ചപ്പോൾ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പിന്തുണച്ചത് വെറഉും 24.4 ശതമാനം പേരാണ്.

 

Share