റാഞ്ചി: ജാര്ഖണ്ഡിലെ ബൊക്കാറോ ജില്ലയില് തോക്കില്നിന്ന് അബദ്ധത്തില് വെടിയേറ്റ് മൂന്ന് വയസ്സുകാരന് മരിച്ചു. ചോക്ലേറ്റ് ചോദിച്ച കുട്ടിയുടെ കൈയില് അമ്മാവന് തോക്ക് നല്കിയതായും കളിപ്പാട്ടമാണെന്ന് കരുതി അതുമായി കളിക്കുന്നതിനിടെയാണ് വെടിയേറ്റതെന്നും പൊലീസ് അറിയിച്ചു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്മാര് സ്ഥിരീകരിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അമ്മാവന് നല്കിയ തോക്കുമായി കളിക്കുന്നതിനിടെ പെട്ടെന്ന് വെടിപൊട്ടി കുട്ടിക്ക് പരുക്കേല്ക്കുകയായിരുന്നുവെന്ന് മാരഫാരി പൊലീസ് സ്റ്റേഷന് ഓഫീസര് ഇന് ചാര്ജ് സഞ്ജയ് കുമാര് പറഞ്ഞു. സംഭവത്തിനുപിന്നാലെ കുട്ടിയുടെ അമ്മാവനായ രാജേഷ് കുമാര് (21) തോക്കുമായി ഒളിവില് പോയതായും അദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് കേസെടുത്തു. ഒളിവില് പോയ രാജേഷ് കുമാറിനെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളില് തിരച്ചില് ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.