കൊല്ലം: കൊട്ടാരക്കരയിൽ മദ്യലഹരിയിലായിരുന്ന പിതാവിന്റെ കുത്തേറ്റ് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
വിദ്യാർഥിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.