ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍ ബാഗേജ് പരിശോധനയ്‌ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യാത്രക്കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ ഏകദേശം 155 ഗ്രാം പൊടിരൂപത്തിലുള്ള വസ്തു കണ്ടെത്തി. ഇത് എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാഗേജ് സ്‌കാനിങ്ങിനിടെ സംശയാസ്പദമായ വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയത്. ഇതിനിടെ യാത്രക്കാരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് എക്‌സിറ്റ് ഗേറ്റിന് സമീപത്തുവച്ച് ഇയാളെ പിടികൂടുകയായിരുന്നു.

തുടര്‍ന്നുള്ള പരിശോധനയില്‍ ബാഗിലുണ്ടായിരുന്ന അടിവസ്ത്രത്തിനുള്ളിലും പ്രത്യേകമായി തുന്നിച്ചേര്‍ത്ത ഭാഗത്തുമായി പൊടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ ഇത് ലഹരിമരുന്നല്ലെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വസ്തുവിന്റെ സ്വഭാവം വ്യക്തമാക്കുന്ന രേഖകളോ തൃപ്തികരമായ വിശദീകരണമോ നല്‍കാന്‍ യാത്രക്കാരന് കഴിഞ്ഞില്ലെന്നാണ് വിവരം. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ആക്ട് പ്രകാരം കേസെടുത്തു. പിടിച്ചെടുത്ത പൊടി എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

മലേഷ്യയിലെ ക്വാലാലംപൂരില്‍ താമസിക്കുന്ന എന്‍ആര്‍ഐ ആണെന്ന് അവകാശപ്പെട്ട മുഹമ്മദ് ഷുഹൈബാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയായ ഇയാളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍ അന്വേഷണത്തിനായി ഡല്‍ഹി പൊലീസിന് കൈമാറി. മലേഷ്യയിലെ വിലാസവും ഇയാള്‍ നല്‍കിയിട്ടുണ്ട്.

Share