തിരുവനന്തപുരം: പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എഐജി ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയിലേക്കാണ് നിയമനം. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരു മാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണമെന്ന് നിർദേശമുണ്ട്.
നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നിലവിൽ കേരള പോലീസിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ എഐജിയായി സേവനമനുഷ്ഠിക്കുകയാണ് ജി. പൂങ്കുഴലി. പുതിയ നിയമനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിയിൽ ചുമതലയേൽക്കും.
രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥ
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയാണ് ജി. പൂങ്കുഴലി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നതിന് മുമ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
സിബിഐയിൽ ജോയിൻ ചെയ്യാനുള്ള സമയപരിധി ഒരു മാസമാണെന്നതിനാൽ, അതിന് മുമ്പ് കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുമോയെന്നതും ശ്രദ്ധേയമാണ്. എന്നാൽ കുറ്റപത്രം സമർപ്പിക്കുന്ന തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് അഞ്ചുവർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ.