വിജയദശമി തിന്മയ്‌ക്കുമേൽ നന്മ വിജയം നേടുന്നതിന്റെ പ്രതീകമാണെന്നും ഈ സമയത്ത് രാജ്യത്ത് നെഗറ്റീവ് എനർജികൾ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും രാഷ്‌ട്രീയ നിരീക്ഷകൻ ജിതിൻ കെ. ജേക്കബ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്.
ജിതിൻ കെ. ജേക്കബിന്റെ പോസ്റ്റ്
തിന്മയ്‌ക്കുമേൽ നന്മ നേടുന്ന വിജയത്തെയാണ് വിജയദശമിയായി ആഘോഷിക്കുന്നത്.
അപ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ബീഹാർ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലും അയാൾ വിദേശത്ത് കറക്കമായിരുന്നു. ബീഹാറിൽ അവസാനമായി ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടായത് 1990 ൽ ആണെന്ന് ഓർക്കണം.
എന്നിട്ട് തിരഞ്ഞെടുപ്പ് തോറ്റു തുന്നം പാടിയ ശേഷം, ‘വോട്ട് ചോരി’ എന്ന് പറഞ്ഞു മോങ്ങി, രാജ്യത്ത് കലാപം അഴിച്ചു വിട്ട് ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചു..!
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് വരികയാണ്. രാജ്യസഭാ സീറ്റുകൾ ദേശീയ തലത്തിൽ ഏറെ നിർണായകം ആയത് കൊണ്ട് ഉത്തർ പ്രദേശിലെ ഓരോ നിയമസഭ സീറ്റുകളും വളരെ പ്രാധാന്യം അർഹിക്കുന്നു.
അവിടെ മുഖ്യ പ്രതിപക്ഷം എന്നത് സമാജ്‌വാദി പാർട്ടി ആണ്.അവരുടെ പാർട്ടി തലവന്റെ സ്വന്തം മണ്ഡലത്തിലെ പരിപാടിക്ക് പോലും ആളില്ല. പപ്പുവിന്റെ പാർട്ടിക്ക് ആകെയുള്ള 403 സീറ്റിൽ നിലവിൽ 2 സീറ്റ് ആണ് ഉള്ളത്. ഇതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ചിത്രം.
ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാം അവസാന കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടായിട്ട് 40-50 കൊല്ലങ്ങളായി..!
ബിജെപി മാസങ്ങൾക്ക് മുൻപ് തന്നെ ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിക്കഴിഞ്ഞു. ബംഗാളിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താൻ പോലും പറ്റാത്ത കാലമായിരുന്നു മമതയുടെ ഭരണം. അവിടെ ബിജെപി അധികാരം പിടിച്ചത് തെരുവിൽ യുദ്ധം ഉണ്ടാക്കിയല്ല. ബംഗാളിലെ 250 ഓളം മണ്ഡലങ്ങളിൽ ഏതാണ്ട് 1.75 ലക്ഷം പ്രചാരണ യോഗങ്ങളാണ് ആർഎസ്എസ് നടത്തിയത്.
ശ്രദ്ധ നേടുന്ന റാലികളോ വൻ പ്രസംഗങ്ങളോ നടത്തിയല്ല ആർഎസ്എസിന്റെ പ്രചാരണം. ചെറുയോഗങ്ങളിലൂടെയും മറ്റും പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കുക എന്ന തന്ത്രപരമായ നീക്കമാണ് നടത്തിയത്. 250ഓളം മണ്ഡലങ്ങളിൽ ഓരോന്നിലും ഏകദേശം 700 യോഗങ്ങൾ സംഘടിപ്പിച്ചു.
ഉത്തർ പ്രദേശിലും ഇത് തന്നെയാണ് സംഘപരിവാർ ചെയ്യുന്നത്. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടുകയും ചെയ്യും. ജനാധിപത്യത്തിലൂടെ ജയിക്കാൻ കഴിയാതെ വരുന്നത് ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കാത്തത് കൊണ്ടാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകൾ ഇന്ത്യയിൽ ഉണ്ട് അതിൽ ഒരു 10% ബൂത്തിൽ എങ്കിലും ഒരു ബൂത്ത് ഏജന്റിനെ വെയ്‌ക്കാൻ കോൺഗ്രസിന് കഴിവുണ്ടോ..? ഇല്ല..!
ഗ്രൗണ്ടിൽ ഇറങ്ങി പണി എടുക്കാതെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല.
പാർട്ട് ടൈം ജോലി ആയി രാഷ്‌ട്രീയം കൊണ്ട് നടക്കുന്ന ഈ മൊണ്ണയെ ഭാവി പ്രധാനമന്ത്രി ആയി കഴിഞ്ഞ 20-22 വർഷമായി പൊക്കി കൊണ്ട് നടക്കുന്ന വിഡ്ഢികകളോട് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല. ഇയാളെ കൊണ്ട് ജനാധിപത്യവും പറ്റില്ല, തെരുവ് യുദ്ധവും പറ്റില്ല. ഈ കോമാളിയെ വിശ്വസിച്ച് ഡൽഹിയിൽ പോയി കലാപം ഉണ്ടാക്കി ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച് അടിയും കൊണ്ട്, കേസുകളും തലയിൽ ആയി ജീവിതം മൂഞ്ചിയ ആളുകളുടെ അവസ്ഥ..
എന്തായാലും വിയറ്റ്നാം, പട്ടായ ട്രിപ്പ് ഒക്കെ കഴിഞ്ഞു വരട്ടെ.
ആദ്യം പറഞ്ഞത് പോലെ ഭാരതം മുഴുവൻ വിജയദശമി ആഘോഷങ്ങളിൽ മുഴുകുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ഏവർക്കും വിജയദശമി ആശംസകൾ