തിരുവനന്തപുരം: ഡൽഹിയിൽ യുവാക്കളുടെ പേരിൽ നടന്ന ഇടതു-ജിഹാദി അക്രമങ്ങളെ രൂക്ഷമായി അപലപിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും പ്രമുഖ നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര.
ഇടത് സഹയാത്രികനായിരുന്ന താൻ ഇപ്പോൾ നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയെന്നും, കഴിഞ്ഞ 12 വർഷത്തെ ഭാരതത്തിന്റെ മാറ്റങ്ങൾ എടുത്തു പരിശോധിച്ചാൽ രാജ്യത്തുണ്ടായിരിക്കുന്ന വികസനവും പുരോഗതിയും ആർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
വർത്തമാനകാല ഇടതുപക്ഷം യഥാർത്ഥ ഫാസിസ്റ്റുകളാണെന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് ബുദ്ധിയും ബോധവുമുള്ളവർ വളരെ കുറഞ്ഞുപോയിരിക്കുന്നുയെന്നും, പാർട്ടി എന്ത് അഭിപ്രായം പറയുന്നുവോ അത് മാത്രം ഏറ്റുപറയാൻ വിധിക്കപ്പെട്ട അടിമകളായ പാർട്ടി പ്രവർത്തകർ, സിനിമയെക്കുറിച്ച് പോലും സ്വന്തമായി അഭിപ്രായം പറയാൻ ഒരു യഥാർത്ഥ കേഡർക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കമ്മ്യൂണിസ്റ്റുകൾ ഒരിക്കലും വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മേൽ കാലങ്ങളായി അയടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകം നിഷേധിച്ച, ലോകത്തിന് വേണ്ടാത്ത ഒരു തത്വശാസ്ത്രമാണ് കമ്മ്യൂണിസമെന്നും, ആ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റിയ ഒരു നേതാവ് പോലും ഇന്ന് ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം നേതാക്കളായ ജോൺ ബ്രിട്ടാസ്, എ. റഹീം അവർ വെറും ചെണ്ടകൾ മാത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.അവരുടെ നാവിൽ നിന്ന് കാമ്പുള്ള സംസാരങ്ങൾ ഒന്നും ഇതുവരെ കേട്ടിട്ടില്ലെന്നും,നാസിക് ഡോളിട്ട് ശബ്ദം ഉണ്ടാക്കുന്നത് പോലെ വെറുതെ കുറെ ശബ്ദങ്ങൾ ഉണ്ടാക്കുന്ന ഒരു ഉപകരണം മാത്രമായെന്നും, അദ്ദേഹം തുറന്നടിച്ചു.