ന്യൂഡൽഹി: റോബർട്ട് വദ്രയുടെ മകൻ റൈഹാൻ വദ്രയെ രാഷ്‌ട്രീയത്തിൽ ലോഞ്ച് ചെയ്യാൻ നെഹ്റു കുടുംബം? ഇതിന്റെ ഭാഗമായി മകനെ സമൂഹമാധ്യമങ്ങളിലൂടെ പ്രമോട്ട് ചെയ്ത് പ്രിയങ്ക വദ്ര. നെഹ്‌റു കുടുംബത്തിന്റെ അടുത്ത തലമുറയിൽനിന്ന് ഒരാൾ കൂടി എത്തുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമാകുകയാണ്.
ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ ഇന്നലെ റൈഹാൻ നടത്തിയ ചിത്രപ്രദർശനം ഇതിന്റെ ഭാഗമാണെന്ന് സംശയം ശക്തമാണ്. ഡൽഹി കലാപത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയത്. ചട്ടം ലംഘിച്ച് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ബിക്കാനീർ ഹൗസിൽ പ്രദർശനം സംഘടിപ്പിച്ചത്. ബിക്കാനീർ ഹൗസ് മാനേജ്മെൻറ് ഇത് എതിർത്തതോടെ യുവ പോരാളി എന്ന നിലയിൽ കോൺഗ്രസ് റോബർട്ട് വദ്രയുടെ മകനെ ഏറ്റെടുത്തു.
ഇതിനിടെ, റൈഹാനെ സമൂഹമാധ്യമങ്ങളിൽ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയങ്കയുടെ നീക്കങ്ങളും ശ്രദ്ധ നേടുന്നുണ്ട്. രാഷ്‌ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കമാണോ ഇതെന്ന ചോദ്യവും ഉയരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായി റൈഹാൻ വദ്ര വന്നേക്കാം എന്നാണ് സൂചന