വിനീത് ശ്രീനിവാസൻ നായകനാകുന്ന ഫുൾ ഫാമിലി ഹൊറർ കോമഡി ചിത്രം ‘ചടങ്ങ്’ ചിത്രീകരണം പൂർത്തിയായി. നവാഗതനായ അഭിജിത്ത് സൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടൂരിലാണ് പൂർത്തിയായത്. തീയേറ്റർ ഓഫ് ഡ്രീംസ്, എം. സ്റ്റാർ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി, ഷബീർ മലവെട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഹൊററിനും നർമ്മത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഒരുക്കുന്നത്. മീനാക്ഷി മാധവനാണ് ചിത്രത്തിലെ നായിക.
സുരേഷ് കൃഷ്ണ, ജഗദീഷ്, സോനാ നായർ, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വ്യത്യസ്ത തലമുറകളിൽപ്പെട്ട ജനപ്രിയ അഭിനേതാക്കൾ ഒരുമിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന ചില പ്രത്യേകതകൾ കൂടി ചിത്രത്തിലുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ പുരോഗതിക്കൊപ്പം വിവിധ അപ്ഡേറ്റുകളിലൂടെ ഈ വിവരങ്ങൾ പുറത്തുവിടുമെന്നും അവർ അറിയിച്ചു.
സാങ്കേതിക പ്രവർത്തകർ: തിരക്കഥ അഭിജിത്ത് സൂര്യ, വിഷ്ണു വിനോദൻ എന്നിവർ. സംഗീതം ബിബിൻ അശോക്. ഛായാഗ്രഹണം ഹലോ റഷാദ്. എഡിറ്റിംഗ് കണ്ണൻ മോഹൻ. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്. കലാസംവിധാനം അഖിൽ രാജ് ചിറയിൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രജീഷ് വേലായുധൻ. ആക്ഷൻ കലൈ കിംഗ്സ്റ്റൺ. മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ സാജൻ ആർ. ശാരദ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുഹൈൽ വരട്ടിപ്പള്ളിയാൽ. സ്റ്റിൽസ് ഷെയ്ൻ സാബുറ. ഡിസൈൻസ് ഓൾഡ് മങ്ക്സ്. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്. വാർത്താ പ്രചാരണം വാഴൂർ ജോസ്.