തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജി വിജിലന്‍സ് കോടതി ഇന്ന്
പരിഗണിക്കും. സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും തമ്മില്‍ പൊരുത്തക്കേടുള്ളതിനാല്‍ മാണിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന്
കാണിച്ചാണ് എസ്.പി സുകേശന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടന്നത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാമെന്നായിരുന്നു
ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടരന്വേഷണത്തില്‍ തെളിവുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാണിയെ
കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടരന്വേഷണത്തിലെ പ്രാധാന തെളിവായ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും ഫോണ്‍ കോളുകളും വൈരുദ്ധ്യം
കണ്ടതിനെ തുടര്‍ന്ന് അന്വേഷണ സംഘം തള്ളിയിരുന്നു.