അയൽവാസിയുടെ വീട്ടിലെ വൈദ്യുത തകരാർ പരിഹരിക്കാനെത്തി; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
പൂഞ്ഞാർ: അയൽവാസിയുടെ വീട്ടിലെ വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പാലാ പൂഞ്ഞാറിലാണ് സംഭവം. ഇലക്ട്രീഷ്യനായ കൈപ്പള്ളി ഇടശ്ശേരിക്കുന്നേൽ ജോമീസ് ആണ് മരിച്ചത്. 40 വയസായിരുന്നു. ...