2024 NATIONAL ELECTION - Janam TV

2024 NATIONAL ELECTION

ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ലോകം ഉറ്റുനോക്കുന്നു; ജനസേവനം ഒരിക്കലും നിർത്തില്ല: തമിഴിസൈ സൗന്ദരരാജൻ

ചെന്നൈ: ഇന്ത്യ ആര് ഭരിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണെന്ന് ചെന്നൈ സൗത്ത് ബിജെപി സ്ഥാനാർത്ഥി തമിഴിസൈ സൗന്ദരരാജൻ. മറ്റ് രാജ്യങ്ങൾ പോലും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഫലപ്രഖ്യാപനത്തിനായി ...

‘വളരെ ആകാംക്ഷയേറിയ നിമിഷം’; ലീഡ് നില ഉയരുമ്പോൾ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഹേമാ മാലിനി

ന്യൂ‍ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ മഥുരയിൽ നിന്ന് ഇക്കുറിയും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി ഹേമ മാലിനി. വളരെ ആകാംക്ഷയേറിയ നിമിഷമാണിതെന്നും ...

ആന്ധ്രയിൽ ബിജെപി- ടിഡിപി-ജെഎസ്‌പി സഖ്യം ബഹുദൂരം മുന്നിൽ, ജഗന്റെ വൈഎസ്‌ആർ കോൺഗ്രസിന് കനത്ത തിരിച്ചടി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോൾ എൻഡിഎയുടെ ടിഡിപി-ജെഎസ്‌പി സഖ്യം ബഹുദൂരം മുന്നിൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് എൻഡിഎ സഖ്യം നിലവിൽ 21 ...

അനന്തപുരിയിൽ രാജീവ് ചന്ദ്രശേഖർ ബഹുദൂരം മുന്നിൽ; ശശി തരൂരിന്റെ വിശ്വപൗരൻ ഇമേജ് ഇത്തവണ വോട്ടായില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലീഡ് നില ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 5000 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. 66000 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. കോൺ​ഗ്രസിന്റെ കോട്ടയെന്ന് ...

തെരഞ്ഞെടുപ്പ് ​ഗോദയിൽ സെലിബ്രറ്റി തിളക്കം; ‘ലീഡിം​ഗ്” ഷൈനിം​ഗ് സ്റ്റാർസ് ഇവരൊക്കെ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം ഏതാണ്ട് പൂർത്തിയാകുമ്പോൾ സെലിബ്രറ്റി സ്ഥാനാർത്ഥികളിൽ ഭൂരിഭാ​ഗം പേരും വ്യക്തമായ ലീഡ‍ുമായി ജയത്തിലേക്ക് കുതിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥികളായ സുരേഷ് ​ഗോപി, കങ്കണ റണൗട്ട് ...

കിതച്ച് എൽഡിഎഫ്; ലീഡ് ഒറ്റ സ്ഥാനാർത്ഥിക്ക് മാത്രം; സിപിഎമ്മിന് ചിഹ്നം നഷ്ടമാകുമോ?

തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പിന്റെ   വോട്ടണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഒരിക്കൽ പോലും ലീഡ് ചെയ്യാനാകാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾ. കൗണ്ടിം​ഗ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. ...

തൃശൂരിന്റെ ഇടനെഞ്ചിൽ സുരേഷ് ഗോപി; ലീഡ് നിലയിൽ ബഹുദൂരം മുന്നിൽ; കെ. മുരളീധരൻ മൂന്നാമത്

തിരുവനന്തപുരം: തൃശൂരിൽ ലീഡ് നിലയിൽ മുന്നിട്ട് സുരേഷ് ​ഗോപി. 18,000 വോട്ടുകൾക്ക് മുന്നിലാണ് എൻ‍ഡിഎ സ്ഥാനാർത്ഥി. ത്രികോണ മത്സരം പ്രതീക്ഷിച്ച തൃശൂരിൽ ആദ്യഘട്ടം മുതൽ സുരേഷ് ​ഗോപി ...

ഇത് ചരിത്രപരം , രാമരാജ്യം തുടരുമെന്ന് രവി കിഷൻ ; പഞ്ച്മുഖി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി

ലക്നൗ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് നടനും , ഗോരഖ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ രവി കിഷൻ . ഭാര്യയ്ക്കൊപ്പം ഗോരഖ്പൂരിലെ ക്ഷേത്രത്തിൽ ദർശനം ...

ബംഗാളിൽ താമര വിരിയുമോ? എൻഡിഎയും തൃണമൂലും ഒപ്പത്തിനൊപ്പം

കൊൽക്കത്ത: രാജ്യം ആര് ഭരിക്കുമെന്നതിന്റെ നേർക്കാഴ്ച്ചയറിയാൻ അൽപ്പസമയം മാത്രം ബാക്കി നിൽക്കുമ്പോൾ ബംഗാളിൽ എൻഡിഎ സഖ്യവും തൃണമൂൽ കോൺഗ്രസും ഒപ്പത്തിനൊപ്പം. തൃണമൂലിന് തിരിച്ചടി നൽകുന്ന ഫലസൂചനകളാണ് ആദ്യഘട്ടത്തിൽ ...

The Prime Minister, Shri Narendra Modi presenting the keys of ambulance to the Chief Minister of Odisha, Shri Naveen Patnaik, at the inauguration ceremony of Paradip refinery, in Odisha on February 07, 2016.
	The Minister of State for Petroleum and Natural Gas (Independent Charge), Shri Dharmendra Pradhan is also seen.

ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പ് ; ബിജെപി മുന്നിൽ

ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിൽ നിലവിലെ ഭരണകക്ഷിയെ പിന്തള്ളി ബിജെപി മുന്നേറുന്നു. ആദ്യ റൗണ്ട് സൂചനകൾ വരുമ്പോൾ ബിജെപി 21 സീറ്റിലും ബിജെഡി 10 ...

ചരിത്രം ആവർത്തിക്കുമോ? ഡൽഹി മണ്ഡലത്തിൽ ബിജെപി കുതിപ്പ്; അഞ്ചിടത്ത് മുന്നേറുന്നു

ന്യൂഡൽഹി: ഡൽഹി മണ്ഡലത്തിൽ ബിജെപി കുതിപ്പ്. ഏഴിൽ അഞ്ച് സീറ്റിലും ബിജെപി മുന്നേറുകയാണ്. ഇൻഡി സഖ്യം രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപിയുടെ ശക്തയായ വനിത നേതാവായ ...

താരപ്രഭാവത്തിൽ ബിജെപി : ഹേമമാലിനിയും , കങ്കണയും മുന്നിൽ

ന്യൂഡൽഹി : നടിയും , ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത് ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭാ സീറ്റിൽ നിന്ന് ലീഡ് ചെയ്യുന്നു. ആറായിരത്തിലേറെ വോട്ടുകൾക്ക് കങ്കണ മുന്നിലാണ്. ...

അമിത് ഷായുടെ ലീഡ് 1.24 ലക്ഷം കടന്നതായി സൂചന; വ്യക്തമായി ആധിപത്യം നിലനിർത്തി കേന്ദ്രമന്ത്രിമാർ

ന്യൂഡൽഹി: വോട്ടണ്ണലിന്റെ ആദ്യ മണിക്കൂറിൽ വ്യക്തമായ ലീഡ് നിലനിർത്തി നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാർ. ​ഗാന്ധിന​ഗറിൽ അമിത്ഷാ 1.24 ലക്ഷം വോട്ടുകൾക്ക് മുന്നിലാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...

തൃശൂർ എടുക്കും? ലീഡ് നിലയിൽ മുന്നിട്ട് സുരേഷ് ഗോപി; ആലപ്പുഴയിൽ മത്സരം ശോഭാ സുരേന്ദ്രനും കെസി വേണുഗോപാലും തമ്മിൽ

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആ​ദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ‌ ലീഡ് നിലകൾ മാറിമറിയുകയാണ്. തൃശൂരിലും ആലപ്പുഴയിലും എൻഡിഎ സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽ‌ക്കുന്നുവെന്നതാണ് ശ്രദ്ധേയം. സുരേഷ് ​ഗോപി 7,000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. ...

രാജ്യത്തെ ജനങ്ങൾ ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്ക് അംഗീകാരം നൽകുമെന്ന് ആത്മവിശ്വാസമുണ്ട്; വിജയപ്രതീക്ഷ പങ്കുവച്ച് ബൻസുരി സ്വരാജ്

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾ ഇക്കുറിയും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി ബൻസുരി സ്വരാജ്. വികസിത് ഭാരതത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ...

എൻ ഡി എയ്‌ക്ക് ആദ്യ സീറ്റ് സൂറത്തിൽ : മുകേഷ് ദലാൽ ലോക്സഭയിലേയ്‌ക്ക്

സൂറത്ത് ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റ് ഉറപ്പിച്ച് ബിജെപി . ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലാണ് എതിരില്ലാതെ വിജയിച്ചത് . ...

പോസ്റ്റൽ വോട്ടുകളിൽ കരുത്തുകാട്ടി എൻ‍ഡിഎ, ലീഡ് 300 കടന്നു

ന്യൂഡൽഹി: പോസ്റ്റൽ വോട്ടുകൾ എണ്ണി തീരും മുൻപേ എൻഡിഎയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. ഒടുവിലെ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ 302 സീറ്റുകളിലാണ് എൻ‍ഡിഎ ലീ​ഡ് ചെയ്യുന്നത്. ...

ഫലപ്രഖ്യാപനത്തിന് മുമ്പ്‌ ബംഗാളിൽ പലയിടത്തും ബോംബേറ്; അഞ്ച് പേർക്ക് പരിക്ക്; ആക്രമണത്തിന് പിന്നിൽ തൃണമൂൽ ഗുണ്ടകളെന്ന് ആരോപണം

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ പശ്ചിമ ബംഗാളിനെ നിശ്ചലമാക്കി ബോംബേറ്. ബംഗാൾ നോർത്ത് കാശിപൂർ, ഭംഗർ എന്നിവിടങ്ങളിലാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ...

തകൃതിയിൽ വോട്ടെണ്ണൽ; കുതിച്ച് കയറി ഓഹരി വിപണി; ഇന്നും റെക്കോർഡ് പിറക്കുമോ?

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും ഉണർവ്. പ്രാരംഭ വ്യാപാരത്തിൽ 0.21 ശതമാനം ഉയർത്തിയാണ് നിഫ്റ്റി മുന്നേറുന്നത്. നിഫ്റ്റി സൂചിക 3.25 ...

തൃശൂരിലും വടകരയിലും വോട്ടെണ്ണൽ വൈകി, ആദ്യഘട്ട ഫല സൂചനകൾ

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ വൈകി. തൃശൂർ, ആലപ്പുഴ, വടകര മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ വൈകിയത്. എൻഡിഎ ഏറ്റവും പ്രതീക്ഷ പുലർത്തുന്ന ...

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി; കേരളത്തിൽ LDFഉം UDFഉം ഒപ്പത്തിനൊപ്പം; NDA തിരുവനന്തപുരത്ത് മുന്നിൽ

തിരുവനന്തപുരം: രാജ്യം കാത്തിരുന്ന ജനവിധിയറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന സൂചനകൾ പുറത്തുവരുന്നു. പോസ്റ്റൽ ...

ആന്ധ്രയും ഒഡിഷയും ആര് ഭരിക്കും? വോട്ടെണ്ണൽ ആരംഭിച്ചു; 25 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും അറിയാം

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശിലെയും ഒഡിഷയിലെയും നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടണ്ണലും ആരംഭിച്ചു. ഒഡിഷയിൽ ബിജെഡി ഭരണം നിലനിർത്തുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ. ഉച്ചയോടെ ഇരു സംസ്ഥാനങ്ങളിലെയും ചിത്രം വ്യക്തമാകും. ...

ഗാന്ധിനഗറിൽ നിർണായക പോരാട്ടം : മുന്നിൽ അമിത് ഷാ

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങൾ തന്നെ എൻ ഡി എയ്ക്ക് അനുകൂലം . ഗാന്ധിനഗറിൽ നിർണായക പോരാട്ടമാണ് നടക്കുന്നത് . അമിത് ഷായാണ് ഗാന്ധിനഗറിൽ ...

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യസൂചനകളിൽ എൻഡിഎയ്‌ക്ക് മുൻതൂക്കം

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫലസൂചനകളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ആദ്യ പത്ത് മിനിറ്റിനുളളിൽ തന്നെ എൻഡിഎയുടെ ലീഡ് നില 100 ...

Page 5 of 8 1 4 5 6 8