തടി കുറയ്ക്കാം, ഫിറ്റാകാം; ‘6-6-6’ നടത്തം ശീലമാക്കാം.. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഈ ഗുണങ്ങളും..
ആരോഗ്യസംരക്ഷണത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നവരാണ് നമ്മളെല്ലാം. അതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വ്യായാമം. ജിമ്മിൽ അതിസാഹസികമായ വർക്കൗട്ട് നടത്തിയാൽ മാത്രമേ വ്യായാമം ആകൂവെന്ന് കരുതുന്നവർ നമുക്ക് ചുറ്റുമുണ്ട്. ...

