പന്നിയുടെ ഹൃദയം മനുഷ്യനിൽവെച്ചു പിടിപ്പിച്ച അത്യപൂർവ്വ പരീക്ഷണം അവയവ സ്വീകർത്താക്കൾക്ക് ശുഭവാർത്തയാകുമോ?
വൈദ്യശാസ്ത്രരംഗത്ത് സുപ്രധാന കാൽവെപ്പായേക്കാവുന്ന ഒരു പരീക്ഷണം അമേരിക്കയിൽ നടന്നിരിക്കുന്നു. ഹൃദ്രോഗിയായ മനുഷ്യന് പന്നിയുടെ ഹൃദയം മാറ്റിവെച്ചുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം. ...