സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നു; ഓരോ രാജ്യവും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിയറ്റ്‌നാമിൽ നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...



