‘ന്നാ താൻ കേസ് കോട്’ സിനിമയിലൂടെ ശ്രദ്ധേയനായ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
കാസർകോട്: സിനിമ- നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. ...

