Kollam - Janam TV

Kollam

കൊല്ലം ബോട്ടപകടം; 9പേരെ രക്ഷപെടുത്തി, രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു.

കൊല്ലം: മൽസ്യ ബന്ധനത്തിനിടെ വിയറ്റ്നാം കപ്പലുമായി ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒൻപത് മൽസ്യത്തൊഴിലാളികളെ രക്ഷപെടുത്തി. കരയിലെത്തിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി കൊല്ലം ശക്തികുളങ്ങരയിൽ നിന്നും ...

കൊല്ലത്തും പക്ഷിപ്പനി: ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ തീവ്രത കുറഞ്ഞ എച്ച് 9 എൻ 2 വൈറസ് സ്ഥിരീകരിച്ചു: 16 പഞ്ചായത്തുകളിൽ നിരീക്ഷണം ശക്തമാക്കി

കൊല്ലം : കൊല്ലത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി ...

വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ

കൊല്ലം: വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊല്ലം മയ്യനാട് ആണ് സംഭവം. മയ്യനാട് സ്വദേശി രാജീവാണ് അറസ്റ്റിലായത്. മയ്യനാട് സ്വദേശി ...

വള്ളപ്പാട്ടിന്റെ താളത്തിന് കാതോർത്ത് അഷ്ടമുടിക്കായൽ: പ്രസിഡന്റ്സ് ട്രോഫി 
വള്ളംകളി 10ന്

കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ജനുവരി 10ന് അഷ്ടമുടിക്കായലില്‍ നടക്കും. ഇതിനായി മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ...

കൈകൊട്ടിക്കളി മത്സരം കയ്യാങ്കളിയിലവസാനിച്ചു ; കൊല്ലത്ത് കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് കൈകൊട്ടിക്കളി മത്സരം കയ്യാങ്കളിയിലവസാനിച്ചു . തുടർന്നുണ്ടായ കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. തെന്മലയിലാണ് കൈകൊട്ടിക്കളി മത്സരത്തിന്റെ വിധിനിർണയത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇടമൺ ചിറ്റാലംകോട് ...

ഹൈന്ദവവിശ്വാസങ്ങളോട് അവഹേളനം ; കൊട്ടാരക്കരയിൽ സർപ്പക്കാവിന് നേരെ അതിക്രമം; ക്ഷേത്രത്തിലെ വി​ഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ച് സാമൂ​​ഹ്യവിരുദ്ധർ

കൊല്ലം: കൊട്ടാരക്കരയിൽ സർപ്പക്കാവിന് നേരെ സാമൂ​​ഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിക്കൽ വേമ്പനാട് ഏലാപ്പുറം സർപ്പക്കാവിലാണ് സംഭവം. ക്ഷേത്രത്തിലെ വി​ഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ...

ബിജെപി പ്രവർത്തകയെ അധിക്ഷേപിച്ചതായി പരാതി; ന​ഗരസഭാ മുൻ ചെയർമാനെതിരെ കേസ്

കൊല്ലം: ബിജെപി പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിൽ ന​ഗരസഭാ മുൻ ചെയർമാനെതിരെ കേസെടുത്തു. പടിപ്പുര ലത്തീഫിനെതിരെയാണ് കേസെടുത്തത്. ഡിസംബർ 12-ന് രാത്രിയാണ് സംഭവം. ലത്തീഫിന്റെ വീടിന് മുന്നിലെ റോഡിലൂടെ ...

ഭാര്യയായ നസീമയെ പേര് വിളിച്ചു; ഭൂമിയിൽ വെച്ചേക്കില്ലെന്ന് പടിപ്പുര ലത്തീഫ്: ബിജെപി വനിതാ പ്രവർത്തകരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുൻ നഗരസഭ ചെയർമാനെതിരെ കേസ്

കരുനാഗപ്പള്ളി: ഭാര്യയെ പേരെടുത്തു വിളിച്ച എതിർ സ്ഥാനാർത്ഥിയെയും ബിജെപി വനിതാ പ്രവർത്തകരെയും വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ നഗരസഭ ചെയർമാനെതിരെ കേസ്. കൊല്ലം ...

തലവൂർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ​ഗൗരിക്ക് ഇരട്ടിമധുരം; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും സ്വന്തം

കൊല്ലം: തലവൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം പടി വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗൗരിക്ക് ഇത് ഇരട്ടി മധുരം. പുതുതായി രൂപീകരിക്കപ്പെട്ട വാർഡായ പതിനെട്ടാം പടിയിലാണ് ബിജെപി ...

ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠൻ ഷാജി ബേബി ജോൺ അന്തരിച്ചു

കൊല്ലം: ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠൻ ഷാജി ബേബി ജോൺ (65) ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ അന്തരിച്ചു. മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായിരുന്ന ...

പീഡന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ

കൊല്ലം : പീഡന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ. പെരുനാട് ബ്രാഞ്ച് സെക്രട്ടറി NS സാബു ആണ് റിമാൻഡിലായത്. AVT എസ്റ്റേറ്റ് മാനേജർ ആയിരുന്നു ഇയാൾ. ...

10 ലിറ്റർ വാറ്റ് ചാരായവുമായി സിപിഎം പ്രവർത്തകനും സുഹൃത്തും പിടിയിൽ

കൊല്ലം: 10 ലിറ്റർ വാറ്റ് ചാരായവുമായി സിപിഎം പ്രവർത്തകനും സുഹൃത്തും പിടിയിൽ . കൊല്ലം ചിതറയിലാണ് സംഭവം. ചിതറ കിഴക്കുംഭാഗം ജംഗ്ഷനിലെ SK പച്ചക്കറി കട ഉടമ ...

കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ച സംഭവം: അട്ടിമറി സാധ്യത പരിശോധിക്കാൻ അന്വേഷക സംഘം

കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ ഉണ്ടായ വന്‍ അഗ്നിബാധയിൽ അന്വേഷണം തുടരുന്നു. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും ...

40 ദിവസത്തെ യൂറോപ് പര്യടനത്തിന് ശേഷം അമൃതാനന്ദമയി ദേവി തിരിച്ചെത്തി

കൊല്ലം : 2019-ന് ശേഷമുള്ള ആദ്യ യൂറോപ്യൻ പര്യടനം പൂർത്തിയാക്കി സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ മടങ്ങിയെത്തി. യൂറോപ്പിലുടനീളം പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത, 40 ദിവസം ...

കൊല്ലത്ത് സിപിഐ നേതാവ് വെള്ളിമൺ പ്രസാദ് ബിജെപിയിൽ ചേർന്നു

കൊല്ലം : കൊല്ലത്ത് സിപിഐ നേതാവ് ബിജെപിയിൽ ചേർന്നു. 25 വർഷമായി സിപിഐയിൽ പ്രവർത്തിച്ചു വന്ന വെള്ളിമൺ പ്രസാദ് ആണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. സിപിഐ പ്ലാമുക്ക് ...

അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കൊല്ലം: അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചേതന ന​ഗർ സ്വജേശിതളായ ആദിത്യൻ (19) അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആറം​ഗ ...

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം : നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്‌ക്കുശേഷം അവധി

കൊല്ലം: കൊല്ലത്ത് നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു. നഗരപരിധിയിലെ 26 സ്കൂളുകൾക്ക് ജില്ലാ കളക്ടർ ആണ് അവധി നൽകിയത്. നാളെ കൊല്ലത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനമുണ്ട്. ...

കൊല്ലത്ത് MDMAയുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് CPM പഞ്ചായത്ത്‌ അംഗത്തിന്റെ മകൻ

കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കലാണ് സംഭവം. കടയ്ക്കൽ പഞ്ചായത്ത് പാലക്കൽ വാർഡിലെ സിപിഎം മെമ്പറുടെ മകനായ അജുഷ് അശോകനാണ് പിടിയിലായത്. യുവാവിൽ നിന്ന് 15 ...

കലോത്സവം നടക്കുന്നതിനിടെ സ്റ്റേജ് തകർന്നുവീണ്; വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്‌ക്കും പരിക്ക്

കൊല്ലം: കലോത്സവം നടക്കുന്നതിനിടെ സ്റ്റേജ് തകർന്നുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. പരവൂർ പൂതക്കുളം ​ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് അപകടം നടന്നത്. അദ്ധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് ...

​ഗോവയിൽ ബൈക്കപകടം; 2 മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾ മരിച്ചു

കൊല്ലം: ​ബൈക്ക് അപകടത്തിൽ രണ്ട് മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾ മരിച്ചു. ഗോവയിലെ അ​ഗസ്സൈമിൽ പുലർച്ചെയാണ് അപകടമുണ്ടായത്. ശൂരനാട് സ്വദേശി ഹരി​ഗോവിന്ദ്, കണ്ണൂർ സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ...

മരുതിമലയിൽ നിന്ന് വീണ് 14-കാരിക്ക് ദാരുണാന്ത്യം

കൊല്ലം: മരുതിമലയിൽ നിന്ന് വീണ് 14 കാരി മരിച്ചു. അടൂർ സ്വദേശി മീനുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ പെൺകുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ...

മുണ്ടുംതലയ്‌ക്കൽ സോമരാജൻ അന്തരിച്ചു: വിട വാങ്ങിയത് കൊല്ലം പരവൂരിലെ മുതിർന്ന സ്വയം സേവകൻ

കൊല്ലം: പരവൂരിലെ മുതിർന്ന സ്വയം സേവകനായ മുണ്ടുംതലയ്ക്കൽ സോമരാജൻ അന്തരിച്ചു. 100 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരവൂർ വിദ്യാമന്ദിർ ...

ഒരു മാസത്തോളം നീണ്ട പനിയും നടുവേദനയും; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു

കൊല്ലം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. പട്ടാഴി സ്വദേശിനിയായ രാജിയാണ് മരിച്ചത്. കഴിഞ്ഞ മാസം അവസാനമാണ് അസുഖം ബാധിച്ച് രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ...

കൊല്ലത്ത് കന്യാസ്ത്രീ ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ളമഠത്തിൽ കന്യാസ്ത്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശി മേരി സ്‌കൊളാസ്റ്റിക്ക( 33 ) ആണ് മരിച്ചത്. മുറിയിൽ നിന്ന് ...

Page 1 of 28 1228