ആറ്റുകാലമ്മയുടെ ഇഷ്ടപ്രസാദം; മൺകലത്തിൽ പൊങ്കാല അർപ്പിക്കുന്നതിന് പിന്നിലെ വിശ്വാസം
അനന്തപുരിയുടെ ഉത്സവകാലമാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തുന്നത്. പൊങ്കാല മഹോത്സവത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ...

