നവവരൻ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണം റോഡിലെ തർക്കത്തിനിടെ
29-കാരനായ ഇന്ത്യൻ വംശജൻ അമേരിക്കയിലെ ഇന്ത്യാനയിൽ വെടിയേറ്റ് മരിച്ചു. നവവരനായ ഗാവിൻ ദസൗറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മെക്സിക്കൻ സ്വദേശിയായ ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. ...