ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞു, ഇനിയൽപ്പം ‘നല്ലനടപ്പ്’ പഠിക്കാം; 23 പൊലീസുകാരും തീവ്രപരിശീലനത്തിനായി കണ്ണൂരിലേക്ക്
കൊച്ചി: ശബരിമല സന്നിധാനത്തെ പതിനെട്ടാംപടിയിൽ നിന്നുകൊണ്ട് പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. 23 പൊലീസുകാരെയും 'നല്ലനടപ്പ്' പഠിപ്പിക്കാൻ തീവ്ര പരിശീലനത്തിന് അയക്കുമെന്നാണ് വിവരം. ...

