ചരിത്രത്തിലാദ്യം: ശൃംഗേരി ശാരദാപീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ വിധുശേഖരഭാരതി മഹാസ്വാമികൾ മഹാകുംഭമേളയ്‌ക്കെത്തും
പ്രയാഗ് രാജ് : ശൃംഗേരി പീഠത്തിലെ ശങ്കരാചാര്യർ ആദ്യമായി മഹാകുംഭമേളയ്‌ക്കെത്തുന്നു. പതിറ്റാണ്ടുകളായി മഹാകുംഭങ്ങളിൽ ദക്ഷിണാമ്നായാധിപതി പങ്കെടുക്കാറില്ലായിരുന്നു. ഇത്തവണ മഹാകുംഭമേളയിൽ പങ്കെടുക്കാനുള്ള ക്ഷണം ശൃംഗേരി ശാരദാ പീഠാധിപതി സ്വീകരിക്കുകയായിരുന്നു. ...