വേനൽ കടുക്കുന്നു; പകല്‍ താപനില വര്‍ദ്ധിച്ചു: സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ചതിനാല്‍ തൊഴില്‍ സമയം പുനക്രമീകരിച്ചു. പകല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. മേയ് 20 വരെയാണ് ക്രമീകരണം. ...


