ശബരിമല സ്വർണക്കൊള്ള; ശ്രീകോവിൽ വാതിലിൽ സ്വർണം പൂശിയതിനും അന്വേഷണം വേണം; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്രയ്‌ക്കും സ്വാതന്ത്ര്യം നൽകിയത് ആരെന്ന് ഹൈക്കോടതി
എറണാകുളം: ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം. സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി നിർദേശം നൽകിയത്. ...

