വൈകാശി വിശാഖം ; വേലവനെ ആരാധിച്ചാൽ വിജയമുറപ്പ് ; ഈ വർഷം മെയ് 22 ബുധനാഴ്ച
തമിഴ് ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ദേവതയാണ് വേലായുധൻ. ലോകമെമ്പാടുമുള്ള തമിഴർ വൈകാശി വിശാഖ തിരുനാൾ ഭഗവാൻ മുരുകൻ്റെ തിരു അവതാര ദിനമായി ആഘോഷിക്കുന്നു. വിശാഖം ജ്ഞാനത്തിൻ്റെ നക്ഷത്രമാണ്. ...


