ഗള്‍ഫ് പശ്ചാത്തലത്തില്‍ ബെന്യാമിന്‍ എഴുതിയ “ആട് ജീവിതം” എന്ന നോവല്‍ സിനിമ യാവുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി വേഷമിടിന്നത് പൃഥ്വിരാജ് ആണ്. കെ.ജീ.ഏബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ കുവൈത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുവൈത്തിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ,ജോർദ്ദാനിലും വെച്ചായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം. റസൂൽ പൂക്കുട്ടി അടക്കമുള്ള പ്രമുഖരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കും. ചിത്രത്തില്‍ നജീബിന്റെ വേഷം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് നായകൻ പൃഥ്വിരാജും വ്യക്തമാക്കി.