അഡലെയ്ഡ് : ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 37 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തകർത്തത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു.
55 പന്തിൽ നിന്ന് പുറത്താകാതെ 90 റൺസെടുത്ത വിരാട് കോഹ് ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്ത് പകർന്നത്.സുരേഷ് റെയ്ന 41 ഉം രോഹിത് ശർമ്മ 31 ഉം റൺസെടുത്ത് പുറത്തായി. ഇതിനിടെ റെയ്ന ട്വന്റി-20 യിൽ ആയിരം റൺസ് തികച്ചു.
189 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ 19.3 ഓവറിൽ 151 റൺസിന് ഓൾ ഔട്ടായി.44 റൺസെടുത്ത ഓപ്പണർ ആരോൺ ഫിഞ്ചിന് മാത്രമേ ഇന്ത്യൻ ബൗളിംഗിനെ അൽപ്പമെങ്കിലും ചെറുക്കാനായുള്ളൂ. അരങ്ങേറ്റ മത്സരം കളിച്ച ജസ്പ്രീത് ബുമ്ര മൂന്നും ഹർദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീഴ്ത്തി.
കോഹ് ലിയാണ് കളിയിലെ താരം.അടുത്ത മത്സരം വെള്ളിയാഴ്ച മെൽബണിൽ നടക്കും.