ദുബായ് : ഭാരതത്തിന്റെ 67 –മത് റിപ്പബ്ലിക് ദിനം ദുബായിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന് ദേശീയപതാക ഉയര്‍ത്തി.ദുബായ് ഇന്ത്യന്‍ സ്ക്കൂളില്‍ നടന്ന മാര്‍ച്ച് പാസ്റ്റും ,വിദ്യാര്‍ഥികള്‍ ഒരുക്കിയ കലാപരിപാടികളും വര്‍ണ്ണാഭമായി.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും ,ഇന്ത്യന്‍ സ്കൂളും സംയുക്തമായാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരുപാടികള്‍ സംഘടിപ്പിച്ചത് .രാവിലെ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന പതാക ഉയര്‍ത്തലിന് ശേഷം ശേഷം ,ദുബായ് ഇന്ത്യന്‍ സ്കൂളില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചു.തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.
ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് പ്രത്യേക അതിഥിയായി ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് എല്‍.എം പന്ചോലിയ,സി ഇ ഒ ഡോ.അശോക് കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി . ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ കലാകായിക പ്രകടനങ്ങള്‍ റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി .